Pages

ആത്മ സംസ്‌കരണം ഖുര്‍ആന്റെ അടിസ്ഥാന ധര്‍മ്മം : മുനവ്വറലി ശിഹാബ് തങ്ങള്‍

SKSSF നടത്തുന്ന റമളാന്‍ കാമ്പയിന്‍ ; എറണാകുളം ജില്ലാതല ഉല്‍ഘാടനം നടന്നു
'ഖുര്‍ആന്‍ ആത്മനിര്‍വൃതിയുടെ സാഫല്യം' SKSSF റമളാന്‍ കാമ്പയിനിന്റെ ജില്ലാതല ഉല്‍ഘാടനം മുവാറ്റുപുഴ രണ്ടാര്‍കര എസ്..ബി.ടി.എംഎല്‍.പിസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ ഉല്‍ഘാടനം ചെയ്യുന്നു.
മുവാറ്റുപുഴ : മാനവിക സമൂഹത്തിന്റെ പരിവര്‍ത്തനവും ഉദ്ദാരണവുമാണ് ഖുര്‍ആന്റെ അടിസ്ഥാന ലക്ഷ്യമെന്നും അരുതായ്മകളുടെ ലോകത്ത് നിന്ന് മുക്തരാകുവാന്‍ ഖുര്‍ആനെ ജീവിതപാതയാക്കണമെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞുഖുര്‍ആന്‍ ആത്മനിര്‍വൃതിയുടെ സാഫല്യം എന്ന പ്രമേയവുമായി SKSSF നടത്തുന്ന റമളാന്‍ കാമ്പയിനിന്റെ എറണാകുളം ജില്ലാതല ഉല്‍ഘാടനം മുവാറ്റുപുഴ രണ്ടാര്‍ക്കര എസ്..ബി.ടി.എം. എല്‍.പി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂക്തങ്ങള്‍ പെയ്തിറങ്ങുന്ന അനുഗ്രഹീത റമളാനെ ജീവിത വിജയത്തിനു അനുകൂലമാക്കേണ്ടത് ഒരു മുസ്ലീമന്റെ ബാധ്യതയാണ്. മാനസിക പരിവര്‍ത്തനവും ആത്മനിര്‍വൃതിയും സഫലീകരിക്കുന്നിടത്താണ് ഇത്തരം ബാധ്യതകള്‍ നമുക്ക് നിറവേറ്റാന്‍ സാധിക്കുന്നത്. ജീവിതത്തിന്റെ രോഗാതുരതയ്ക്ക് പരിഹാരം ഖുര്‍ആന്‍ മാത്രമാണെന്നും തങ്ങള്‍ പറഞ്ഞു. SKSSF കുവൈറ്റ് ഇസ്‌ലാമിക് സെന്ററിന്റെ സഹായത്തോടെ ജില്ലാ കമ്മറ്റി നല്‍കിയ റമളാന്‍ റിലീഫ് കിറ്റിന്റെ വിതരണോദ്ഘാടനവും ചടങ്ങില്‍ തങ്ങള്‍ നിര്‍വ്വഹിച്ചു. SKSSF ജില്ലാ പ്രസിഡന്‍റ് സയ്യിദ് ഷെഫീഖ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് വാഴയ്ക്കല്‍ എം.എല്‍.. മുഖ്യാതിഥിയായി പങ്കെടുത്തു. അബൂബക്കര്‍ ഹുദവി മുണ്ടംപറമ്പ് മുഖ്യ പ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ. എം. അബ്ദുള്‍ മജീദ്, SKSSF ജില്ലാ ജനറല്‍ സെക്രട്ടറി ഫൈസല്‍ കങ്ങരപ്പടി, ട്രഷറര്‍ അലി പായിപ്ര, മുഹമ്മദ് കുട്ടി വഹബി, പി. . പരീത് കുഞ്ഞ്, നൗഫല്‍ കുട്ടമശ്ശേരി, ഫറൂഖ് മടത്തോടത്ത്, മുഹമ്മദ് റാഫി രണ്ടാര്‍ , മുഹമ്മദ് ഹസിം, സിയാദ് ചിറ്റേത്തുകര, അഡ്വ. നാസര്‍ , ഹബീബ് ഈട്ടിപ്പാറ, എം. എം. അലിയാര്‍ മാസ്റ്റര്‍ , വി. എം. . റഹിം ദാരിമി, കെ. കെ. മീരാന്‍ മൗലവി, സി.എച്ച്. മുഹമ്മദ് മൗലവിഅബൂബക്കര്‍ ഹാജി, കെ. എം. പരീത്, കെ. എം. മൂസ, ഹനീഫ രണ്ടാര്‍, സിദ്ദീഖ് ചിറപ്പാട്ട്മുഹമ്മദ് ബഷീര്‍, മനാഫ് മൂസ, മുഹമ്മദ് കുഴുമ്പില്‍ , മുസ്തഫ മൗലവി, എം. കെ. മുഹമ്മദ് മാസ്റ്റര്‍ , അഡ്വ. സനീര്‍ , മമ്മകാഞ്ഞിരക്കാട്ട്, ജമാല്‍ ചാലില്‍ , എം. എം. ഉസ്മാന്‍, ടിപി. അലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
- പി. എം. ഫൈസല്‍, കങ്ങരപ്പടി. /  Mohammed Haseem / SKSSF ERNAKULAM