Pages

ഊര്‍ങ്ങാട്ടിരി SKSSF സര്‍ഗലയം സമാപിച്ചു

അരീക്കോട്: എസ്.കെ.എസ്.എസ്.എഫ് ഊര്‍ങ്ങാട്ടിരി സര്‍ഗലയം തെഞ്ചേരി യാക്കൂബ് ഫൈസി നഗറില്‍ സമാപിച്ചു. എസ്.കെ.എസ്.എസ്.എഫ് അരീക്കോട് മേഖലാ ജനറല്‍ സെക്രട്ടറി മന്‍സൂര്‍ വാഫി സമാപനസന്ദേശം നല്‍കി.
160 പോയന്റ് നേടി പാവണ്ണ യൂണിറ്റ് ഒന്നും 96 പോയന്റ് നേടി കുത്തൂപറമ്പ് യൂണിറ്റ് രണ്ടും 83 പോയന്റ് നേടി തച്ചണ്ണ യൂണിറ്റ് മൂന്നും സ്ഥാനം നേടി. സഹീര്‍ അനസ്, മുഹമ്മദ് ബിഷിര്‍, ഇര്‍ഫാന്‍ പാവണ്ണ എന്നിവര്‍ യഥാക്രമം സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാങ്ങളില്‍ കലാപ്രതിഭകളായി.