Pages

SKIC ബദര്‍ യൂണിറ്റ് പലിശരഹിത വായ്പ പത്താം വാര്‍ഷികം ആഘോഷിച്ചു

മക്ക : സമസ്ത കേരള ഇസ്ലാമിക്‌ സെന്‍റര്‍ ബദര്‍ യൂണിറ്റിന്‍റെ കീഴില്‍ നടന്നു വരുന്ന പലിശ രഹിത വായ്പാ നിധിയുടെ പത്താം വാര്‍ഷികം വിപുലമായി ആഘോഷിച്ചു. നൂറിലധികം പ്രവര്‍ത്തകരില്‍ നിന്നും സംഭരിക്കുന്ന തുക വളരെയധികം പ്രയാസങ്ങളും ബുദ്ധിമുട്ടും അനുഭവിക്കുന്ന ആളുകള്‍ക്കാണ് പലിശ രഹിത വയ്പാനിധി അനുവദികുന്നത്. 120 മാസത്തില്‍ മൊത്തം ആളുകള്‍ക്ക് 1700 ല്‍ അധികം തവണകളിലായി 8 ലക്ഷത്തില്‍ അധികം റിയാല്‍ വായ്പയായി നല്‍കാന്‍ സംഘടനക്ക്‌ സാധിച്ചു. വാര്‍ഷികാഘോഷം ബഹു. ബഷീര്‍ എരകല്‍ ഉദ്ഘാടനം ചെയ്തു. ബദര്‍ ഇസ്ലാമിക്‌ സെന്‍റര്‍ പ്രസിഡണ്ട്‌ മുഹമ്മദ്‌ ഷാ അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ ഹുദവി വെങ്ങാട് മുഖ്യപ്രഭാഷണം നടത്തി. അസൈന്‍ പട്ടര്‍കടവ്, യുസുഫ് മുറയുര്‍, ലത്തീഫ് ചെമ്മന്കടവ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. .സെക്രട്ടറി സലിം കൂട്ടിലങ്ങാടി സ്വാഗതവും സുബൈര്‍ ഇരുമ്പുഴി നന്ദിയും പറഞ്ഞു.