ധര്‍മച്യുതികളെ തടയാന്‍ മതബോധത്തെ വീണ്ടെടുക്കല്‍ അനിവാര്യം-ഇബ്രാഹിം മുറിച്ചാണ്ടി
കടമേരി: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ധാര്‍മികച്യുതിയും സദാചാരലംഘനങ്ങളും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് മതബോധത്തിലേക്കുള്ള സമ്പൂര്‍ണ്ണ തിരിച്ചുപോക്ക് അനിവാര്യമാണെന്ന് ദുബൈ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി പ്രസ്താവിച്ചു. കല്ലാച്ചി ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തില്‍ സംഘടിപ്പിച്ച റഹ്മാനിയ്യ റൂബി ജൂബിലി പ്രചരണ വാണിമേല്‍ മേഖല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു

റഹ്മാനിയ്യ യു.എ.ഇ ഉത്തരമേഖല കമ്മിറ്റി പ്രസിഡന്റ് കൂടിയായ അദ്ദേഹം.
ചടങ്ങില്‍ എസ്.പി.എം തങ്ങള്‍ അധ്യക്ഷത വഹിച്ചു.
ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, എന്‍.കെ ജമാല്‍ ഹാജി, ടി.എം.വി ഹമീദ്, കോറോത്ത് അഹ്മദ് ഹാജി, അശ്‌റഫ് കൊറ്റാല, കുന്നുമ്മല്‍ അബ്ദുല്ല ഹാജി, അസീസ് ഫൈസി കുയ്‌തേരി, പി.വി ഹമീദ്, കെ.കെ കുഞ്ഞബ്ദുല്ല, സിറാജ് റഹ്മാനി, ത്വയ്യിബ് കുയ്‌തേരി പ്രസംഗിച്ചു.