Pages

ബദിയടുക്കയില്‍ കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ച 26ന് ആരംഭിക്കും

ബദിയടുക്ക : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്കയില്‍ ആരംഭിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയില്‍ ഫെബ്രവരി 26, 27, 28 തിയതികളില്‍ കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ചയും മതപ്രഭാഷണവും സംഘടിപ്പിക്കും. 26 ന് നടക്കുന്ന മാനവസൗഹൃദ സമ്മേളനം മെട്രോ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ എം.പി. അബ്ദു സമദ് സമദാനി ഉല്‍ഘാടനം ചെയ്യും.ഹാഫിള് ഇ.പി.അബൂബക്കര്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും. പരിപാടിയുടെ വിജയത്തിന് വേണ്ടി സ്വാഗതസംഘം ചെയര്‍മാന്‍ യു.എം.അബ്ദുറഹ്മാന്‍ മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിവിധ പദ്ദതികള്‍ തയ്യാറാക്കി. ജനറല്‍ കണ്‍വീനര്‍ റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.ചെര്‍ക്കള അഹമദ് മുസ്ലിയാര്‍, ഫസലുറഹ്മാന്‍ ദാരിമി കുമ്പടാജ, ബിഎച്ച് അബ്ദുല്ല കുഞ്ഞി, സുബൈര്‍ദാരിമി പൈക്ക,സി..അബൂബക്കര്‍, കോട്ട അബ്ദുറഹ്മാന്‍ ഹാജി,കെ.. മൂസ മുസ്ലിയാര്‍, അബ്ദുല്ല ചാല്‍കര,ഹസൈനാര്‍ ഫൈസി ബിജന്തടുക്ക, മുനീര്‍ ഫൈസി ഇടിയടുക്ക,റസ്സാഖ് അര്‍ശദി കുമ്പടാജ, അബൂബക്കര്‍ മൗലവി ചൂരിക്കോട്, മൊയ്തീന്‍ കുഞ്ഞി മൗലവി,ഹമീദ് കേളോട്ട്, അബ്ദുള്‍ ഖാദര്‍ ബാറടുക്ക, ആഷിഫ് വിദ്യാഗിരി, കെ.എച്ച് അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, ഹമീദ് ബാറക്ക, മൂസ വിദ്യാഗിരി,ആലികുഞ്ഞി ദാരിമി, ഇഖ്ബാല്‍ ബോള്‍ക്കട്ട,അഹമദ് മൗലവി എ.പി.സര്‍ക്കിള്‍, ബഷീര്‍ മൗലവി കുമ്പടാജ, അസീസ് പാട്‌ലടുക്ക,ഗഫൂര്‍ പള്ളത്തടുക്ക, ജലാലുദ്ധീന്‍ ദാരിമി, സിദ്ധീഖ് ബെളിഞ്ചം തുടങ്ങിയവര്‍ സംബന്ധിച്ചു.