Pages

അബുദാബി കണ്ണൂര്‍ ജില്ല SKSSF കണ്ണൂരില്‍ ഇസ്‌ലാമിക് ടീനേജ് കാമ്പസ് ആരംഭിക്കുന്നു.

അബുദാബി.: യുവാക്കളില്‍ ധാര്‍മ്മിക മുന്നേറ്റം ലക്ഷ്യമിട്ട് എസ്.കെ.എസ്.എസ്. എഫ്. ഇബാദ് നടപ്പാക്കുന്ന ഇസ്‌ലാമിക് ടീനേജ് കാമ്പസ് (ITC ) പദ്ധതി കണ്ണൂര്‍ ജില്ലയിലെ കൂടുതല്‍ മഹല്ലു കളിലേക്ക് വ്യാപി പ്പിക്കുന്നു.കാമ്പസ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്നേഹത്തിന്റെ പേരില്‍ ചൂഷണം , ഒളിച്ചോട്ടം, അവിഹിത ബന്ധങ്ങള്‍, ലഹരി ഉപയോഗം എന്നിവ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌നേഹത്തിന്‍റെ രസതന്ത്രം, വീട്ടുവൈദ്യം,ജീവിതാസ്വാദനം തുടങ്ങിയ വിഷയങ്ങളില്‍ ക്യാമ്പുകളും കൗണ്‍സിലിങ്ങും നല്‍കുകയും ധാര്‍മികബോധവല്‍കരണം നടത്തുകയും ചെയ്യുന്നതാണ് പദ്ധതി.പ്രവര്‍ത്തനത്തിന് ആവശ്യമായ സാമ്പത്തിക സഹായം വഹിക്കാന്‍ അബുദാബി കണ്ണൂര്‍ ജില്ല SKSSF പ്രവര്‍ത്തക സമിതി തീരുമാനിച്ചു ജില്ലാ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് സാബിര്‍ മാടൂല്‍ അധ്യക്ഷതവഹിച്ചു .ഒ .പി അബദുല്‍റഹിമാന്,താജ്കമ്പില്‍ ,നൌഫല്‍ ആസ്അദി വളക്കൈ,അഷ്‌റഫ്‌.പി വാരംഎന്നിവര്‍ പ്രസംഗിച്ചു .അഷ്‌റഫ്‌ തടിക്കടവ് സ്വാഗതവും ശജീര്‍ ഇരിവേരി നന്ദിയും പറഞ്ഞു .