Pages

ആത്മീയതയില്ലാത്ത ഭൗതിക വിദ്യാഭ്യാസം നാശത്തിന്-മന്ത്രി ആര്യാടന്‍

ഫൈസാബാദ്: ആത്മീയതയില്ലാത്ത ഭൗതിക വിദ്യാഭ്യാസം നാശത്തിലേക്കാണ് നയിക്കുകയെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി നടന്ന നേര്‍വഴി സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ആദ്യ മത ബിരുദവിദ്യാഭ്യാസ സ്ഥാപനമാണ് ജാമിഅ. അതിനാല്‍ത്തന്നെ ഇന്ന്കാണുന്ന മതകലാലയങ്ങളുടെ മാതാവാണ് ജാമിഅ നൂരിയ്യയെന്ന് മന്ത്രി പറഞ്ഞു. എം എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ അധ്യക്ഷത വഹിച്ചു. സമസ്തയുടെ ആദര്‍ശ ഔന്നത്യം എന്ന വിഷയത്തില്‍ കൊയ്യോട് ഉമര്‍ മുസ്‌ല്യാര്‍ പ്രഭാഷണം നടത്തി. സലീം ഫൈസി പൊറോറ, മുസ്തഫ അശ്‌റഫി കക്കുപ്പടി, മുദസിര്‍ മലയമ്മ, അബ്ദുന്നാസര്‍ പാങ്ങ് എന്നിവര്‍ പ്രസംഗിച്ചു.