കുവൈറ്റ് സിറ്റി : ഇസ്ലാമിക് സെന്റര്‍ നബിദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മുഹബ്ബത്തെ റസൂല്‍ നബിദിന സമ്മേളനവും ദശ വാര്‍ഷികോദ്ഘാടനവും ജനുവരി 24, 25 തിയ്യതികളില്‍ അബ്ബാസിയ ദാറുത്തര്‍ബിയ മദ്രസയില്‍ വെച്ച് നടത്തപ്പെടും. വിദ്യാര്‍ത്ഥി ഫെസ്റ്റ്, ഫാമിലി ക്ലസ്റ്റര്‍, SBV മീറ്റ്, മൌലിദ് പാരായണം, മനുഷ്യ ജാലിക, സാരഥി സംഗമം, പൊതു സമ്മേളനം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും. പാണക്കാട് സയിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍, സ്വലാഹുദീന്‍ ഫൈസി വല്ലപ്പുഴ എന്നിവര്‍ മുഖ്യ അതിഥികളായി സംബന്ധിക്കും.