ഇതോടെ സമസ്ത അംഗീകൃത മദ്‌റസകളുടെ എണ്ണം 9233 ആയി

സജിപ്പനഡു ആദര്‍ശ് അറബിക് മദ്‌റസ ഇംഗ്ലീഷ് മീഡിയം(ദക്ഷിണകന്നഡ), പുതിയങ്ങാടി ബീച്ച് റോഡ് ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ, ഇടമ്മല്‍ പുതിയങ്ങാടി ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ, ഇല്ലിപ്പുറം അന്‍സാറുല്‍ ഇസ്‌ലാം മദ്‌റസ(കണ്ണൂര്‍), പൂക്കയില്‍ തറയല്‍പറമ്പ് ഹിദായത്തുസ്വിബ്‌യാന്‍ മദ്‌റസ, തലക്കടത്തൂര്‍ തലപ്പറമ്പ് അല്‍മദ്‌റസത്തുല്‍ ഖുതുബിയ്യ, പഴയചന്ത അല്‍മദ്‌റസതുല്‍ ബദ്‌രിയ്യ (മലപ്പുറം), നെല്ലിക്കോട് ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ (പാലക്കാട്), മരുതയൂര്‍ കവല ഹയാത്തുല്‍ ഇസ്‌ലാം ബ്രാഞ്ച് മദ്‌റസ, വന്മേനാട് വെള്ളായിപ്പറമ്പ് മുഹ്‌യദ്ദീന്‍ മദ്‌റസ (തൃശൂര്‍), വെളന്തറ നുസ്രത്തുല്‍ ഇസ്‌ലാം മദ്‌റസ, നമ്പരുവികാല അന്‍വാറുല്‍ ഇസ്‌ലാം മദ്‌റസ (കൊല്ലം), നജ്‌റാന്‍ മദ്‌റസത്തുന്നൂറുല്‍ ഇസ്‌ലാമി (സഊദി അറേബ്യ) എന്നീ 13 മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9233 ആയി ഉയര്‍ന്നു.
പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, എം.സി മായിന്‍ ഹാജി, ഹാജി കെ.മമ്മദ് ഫൈസി, ഡോ. ബഹാഉദ്ദീന്‍ നദ്‌വി, കെ.എം.അബ്ദുല്ല മാസ്റ്റര്‍, എം.എം.മുഹ്‌യദ്ദീന്‍ മൗലവി ആലുവ, കെ.ടി.ഹംസ മുസ്‌ലിയാര്‍, ഒ.അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.