മലപ്പുറം: വിമോചനത്തിന്‍ പോരിടങ്ങളില്‍ സാഭിമാനം എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വ്യാപകമായി ആചരിക്കുന്ന അംഗത്വകാമ്പയിന്റെ ഭാഗമായി ശാഖാ, ക്ലസ്റ്റര്‍ കൗണ്‍സിലറുകള്‍ക്ക് ശേഷമുള്ള മേഖലാ സമ്മേളനങ്ങളുടെ ജില്ലാതല തുടക്കം യൂണിവേഴ്‌സിറ്റി മേഖലയില്‍ എസ്.കെ.എസ്.എസ്.എഫ്. സ്ഥാപക ജനറല്‍ സെക്രട്ടറി പ്രൊഫ. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് സി. കോയക്കുട്ടി മുസ്‌ലിയാര്‍, അബൂബക്കര്‍ ഫൈസി മലയമ്മ, എം.എ. ചേളാരി, കെ.സി. മുഹമ്മദ് ബാഖവി, എം. അഷ്‌റഫ്, സയ്യിദ് എ.എസ്.കെ. തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.