Pages

മസ്‌കത്ത്‌സുന്നീസെന്റര്‍ പഠന ക്ലാസ്സ് സംഘടിപ്പിച്ചു

പാരിസ്ഥിതികഅസന്തുലിതാവസ്ഥഏറ്റവുംവലിയജീവല്‍ പ്രശ്‌നം: മുസ്‌തഫാഹുദവി 
മസ്‌കത്ത്‌: പ രിസ്ഥിതികസന്തുലനാവസ്ഥയുടെ താളംതെറ്റലും ആഗോളതാപനവുമാണ്‍ നാം ജീവിക്കുന്ന കാലഘട്ടത്തിലെ ഏറ്റവുംവലിയജീവല്‍ പ്രശ്‌നമെന്ന്‌ പ്രമുഖഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായമുസ്‌തഫാഹുദവിആക്കോട്‌അഭിപ്രായപ്പെട്ടു. റൂവിമച്ചിമാര്‍ക്കറ്റ്‌മസ്‌ജിദില്‍മസ്‌കത്ത്‌സുന്നീസെന്റര്‍സംഘടിപ്പിച്ച പഠന ക്ലാസില്‍മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു, അദ്ദേഹം.
ഭക്ഷ്യ സുരക്ഷ, വിലക്കയറ്റംതുടങ്ങിയകതാലായ പ്രശനങ്ങളുടെകാരണങ്ങളന്വേഷിച്ചു ചെല്ലുമ്പോള്‍ നമ്മളെത്തിച്ചേരുന്നത്‌ കാലാവസ്ഥവ്യതിയാനം,വരളച്ച തുടങ്ങിയഅടിസ്ഥാന വിഷയങ്ങളിലാണ്‍. ദൈവം ഭൂമിയെഒരുതൊട്ടില്‍ പോലെസംവിധാനിച്ചുവെന്ന ഖുര്‍ആന്‍ പരാമര്‍ശംഅര്‍ത്ഥമാക്കുന്നത്‌എല്ലാഅര്‍ഥത്തിലും ഭൂമിയെജീവില്‍യോഗ്യമാക്കിയിരിക്കുന്നുവെന്നാണ്‌. പക്ഷെ താളപ്പിഴകളും അപഭ്രംശങ്ങളുമുണ്ടാകുന്നത്‌മനുഷ്യന്റെതന്നെ ചെയ്‌തികളുടെ ഫലമാണ്‍. ധാര്‍മ്മികമൂല്യങ്ങളുടെതകര്‍ച്ചയും പാരിസ്ഥിതിക പ്രശ്‌നങ്ങളും തമ്മിലുള്ള ബന്ധം നാം കാണാതിരുന്നുകൂട. ഭൂമിയിലെ മന്‍ഷ്യ ജീവിതത്തിന്റെസുഗമമായ സഞ്ചാരത്തിന്‍ ഇവരണ്ടുംഒരു പോലെ ഭീഷണികളാണ്‍. ചരിത്രത്തിലുണ്ടായഇത്തരംഒരു പാടുസംഭവവികാസങ്ങളുടെ കഥനം ഖുര്‍ആനിലുണ്ട്‌. ദൈവികകല്പനകളെ ധിക്കരിച്ച സമൂഹങ്ങള്‍ക്ക്‌വന്നു ഭവിച്ച ദുരന്തങ്ങളായിരുന്നുഅവയെല്ലാം. നൈതികവ്യവസ്ഥകളുടെവീണ്ടെടുപ്പും പാരിസ്ഥിതികസംരക്ഷണവും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്ന്‌ നാം മന്‍സ്സിലാക്കേണ്ട കാലംഅതിക്രമിച്ചിരിക്കുന്നുവെന്നുംഹുദവിഉദ്‌ബോധിപ്പിച്ചു. 
പുറങ്ങ്‌അബ്ദുല്ലമൌലവിആമുഖ പ്രഭാഷണം നടത്തി. ഇയ്യാട്‌അബൂബക്കര്‍ഫൈസി പ്രാര്‍ഥന നടത്തി. ഇന്ന്‌ (വെള്ളി) വൈകീട്ട്‌ഏഴിനു സുന്നീസെന്റര്‍ മദ്രസാഹാളില്‍ നടക്കുന്ന കുടുംബ സദസ്സിലുംഞായറാഴ്‌ച രത്രി പത്തൂ മണിക്ക്‌ മത്ര മേമന്‍ മസ്‌ജിദില്‍ നടക്കുന്ന പഠന ക്ലാസിലുംമുസ്‌തഫ ഹുദവിയുംഎസ്‌.വൈ.എസ്‌.സംസ്ഥാന ട്രഷറര്‍ അബ്ദുര്‍റഹ്മാന്‍ കല്ലായിയുംസംസാരിക്കും.