കാമ്പയിന്‍ സര്‍ക്കുലര്‍ ലഭിക്കാത്ത സമസ്ത സെന്‍ററുകള്‍ ഉടന്‍ ബന്ധപ്പെടണം
റിയാദ്: ലോകം അത്‌ഭുതകരമായ മാററങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കയാണ്. ശാസ്‌ത്ര സാങ്കേതിക രംഗത്ത് ഉണ്ടാകുന്ന നേട്ടങ്ങളുടെ വേഗത്തിലുപരി മാനുഷീക പ്രശ്‌നങ്ങളും വര്‍ദ്ധിക്കുന്നു. മാറാരോഗവും ദാരിദ്ര്യവും ലോകത്തിനു മുന്നില്‍ ഒരു ചോദ്യചിഹ്നമാണ്. കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയിലൂടെ അരക്ഷിതരായ ഒരു സമൂഹം വളര്‍ന്നുവരുന്നു. മാനുഷീക ബന്ധങ്ങളില്‍ വന്ന വീക്ഷ ണവ്യത്യാസം മൂലം വൃദ്ധരായ മാതാപിതാക്കള്‍ തെരുവിലും വൃദ്ധസദനങ്ങളിലും ഉപേക്ഷിക്കപ്പെടു കയും സ്വസന്താനങ്ങളോട് പോലും നികൃഷ്‌ടമായി പെരുമാറുകയും ചെയ്യുന്നു. സാമ്പത്തീക മാന്ദ്യം സമൂഹത്തില്‍ സൃഷ്‌ടിക്കുന്ന പ്രതിസന്ധികള്‍, മാഫിയ സംഘങ്ങളുടെ ഭാഗമായി എന്തിനും മടിക്കാത്ത ഒരു തലമുറയുടെ ശക്‌തി പ്രാപിക്കല്‍ തുടങ്ങി വര്‍ത്തമാന കാല ജീര്‍ണതകളെ കുറിച്ചുളള ബോധവല്‍ ക്കരണവും പ്രവാചക ചര്യ ജീവതത്തില്‍ പകര്‍ത്താനുമളള പ്രചോദനമാണ് കാമ്പയിന്‍ ലക്ഷ്യമാക്കു ന്നത്. .
കാമ്പയിന്‍െറ ഭാഗമായി സെമിനാര്‍,ഫാമിലി സംഗമം,പ്രാദേശിക സംഗമങ്ങള്‍, സിമ്പോസിയം, ലീഡേഴ്സ് ഡയലോഗ്,വിദ്യാര്‍ത്ഥി ഫെസ്‌ററ്( ഖുര്‍ആന്‍ പാരായണം, പ്രസംഗം, മാപ്പിളപ്പാട്ട്, അറബിക് കാലിഗ്രഫി ക്വിസ്സ് മത്സരം ,പ്രബന്ധം, കവിത രചന) സാംസ്‌കാരിക സമ്മേളനം,പുസ്‌തക പ്രസിദ്ധീ കരണം, നോളേജ് ടെസ്‌ററ്, സമാപന സമ്മേളനം. എന്നിവ നടക്കും. ഡിസംബര്‍ അവസാര വരാം ആരംഭിക്കുന്ന ത്രൈമാസ കാമ്പയിന്‍ സൌദി അറേബ്യയുടെ എല്ലാഭാഗങ്ങളിലും ഒരേസസമയം നടക്കും.
പ്രവര്‍ത്തകരുടെ സൌകര്യര്‍ത്ഥം സമസ്‌ത കേരള ഇസ്‌ലാമിക് സെന്‍റര്‍ എന്നാണ് ഇസ്‌ലാമിക് സെന്‍റര്‍ ഇനി മുതല്‍ അറിയപ്പെടുക എന്നും കേരളത്തിലെ എസ് കെ എസ് എസ് എഫ്, ഇസ്‌ലാമിക് സെന്‍റര്‍ നേതൃത്വത്തിന്‍െറ നിര്‍ദേശമനുസരിച്ചാണെ് പേരു മാററമെന്നും ഇസ്‌ലാമിക് സെന്‍റര്‍ സൌദി നാഷണല്‍ കമ്മിററി ഭാരവാഹികളായ അബ-ൂബക്കര്‍ ഫൈസി ചെങ്ങമനാട്,(റിയാദ്, ) അബ്‌ദു റഹ്‌മാന്‍ മൌലവി ഓമാനൂര്‍,(മക്ക) അസ്‌ലം അടക്കത്തോട്,(ദമ്മാം) ടി എച്ച് ദാരിമി(ജിദ്ദ) അലവിക്കുട്ടി ഒളവട്ടൂര്‍,(റിയാദ്)),) ..എന്നിവര്‍ അറിയിച്ചു കാമ്പയിന്‍ സര്‍ക്കുലര്‍ ലഭിക്കാത്ത സമസ്ത (ഇസ്‌ലാമിക്),) സെന്‍ററുകള്‍ 0509284117 എന്ന ഫോണ്‍ നമ്പറിലൊ abfchd@yahoo.com എന്ന ഈ മെയിലിലൊ ബന്ധപ്പെടണം