മനാമ: സമസ്‌ത കേരള സുന്നി ജമാഅത്തിന്റെയും ബഹ്‌റൈന്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് (ഞായര്‍) ഉച്ചക്ക് 2.30 മുതല്‍ അറാദ് ജംഇയ്യത്തുല്‍ ഇസ്ലാമിയ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ബഹ്‌റൈന്‍ നാഷണല്‍ ഡെ പ്രോഗ്രാമില്‍ ബഹ്‌റൈനിലെ മുഴുവന്‍ മദ്രസ്സാ വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ്, എസ്.ബി.വി നേതാക്കള്‍ വിദ്യാര്‍ത്ഥികളോടഭ്യര്‍ത്ഥിച്ചു.
ജന്മ നാടിനോടെന്ന പോലെ നമ്മെ പോറ്റുന്ന രാഷ്‌ട്രത്തോടും സ്‌നേഹമുള്ളവരായി നമ്മുടെ ഇളം തലമുറ വളര്‍ന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യവും മത വിശ്യാസത്തിന്റെ ഭാഗവുമാണ് എന്നതിനാല്‍ ദേശ സ്‌നേഹം പകരുന്ന ഇത്തരം പരിപാടികളിലേക്ക് തങ്ങളുടെ മക്കളെ എത്തിക്കേണ്ടതു രക്ഷിതാക്കള്‍ ബാധ്യതയായി കാണണമെന്നും അതിലവര്‍ ജാഗ്രത കാണിക്കണമെന്നും നേതാക്കള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.