ദേശസ്‌നേഹം വിശ്വാസിയുടെ കടമ: ഡോ.യൂസുഫ് അലവി
![]() |
ബഹ്‌റൈന്‍ സമസ്‌ത ദേശീയ ദിനാഘോഷത്തില്‍ നിന്ന് |
മനാമ:പിറന്നനാടിനോടുള്ള ആത്മാര്‍ത്ഥ സ്‌നേഹം വിശ്വാസി തന്റെ ജീവിതതിന്റെ ഭാഗമാക്കേണ്ടത് അനിവാര്യമാണെന്നും ഇന്ത്യക്കാര്‍ ബഹ്‌റൈന്‍ രാജ്യത്തോടുകാണിക്കുന്ന ആത്മബന്ധം അഭിനന്ദനീയമാണെന്നും പ്രമുഖ പണ്ഡിതന്‍ ഡോ. ശെയ്‌ഖ് യൂസുഫ് അലവി അഭിപ്രായപ്പെട്ടു. സമസ്‌ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര കമ്മിറ്റിയും ബഹ്‌റൈന്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീനും സംയുകതമായി അറാദ് ജംഇയ്യത്തുല്‍ ഇസ്‌ലാമിയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച നാഷണല്‍ ഡേ പ്രോഗ്രാം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.പി. സൈതലവി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാ പരിപാടികളും ദേശീയ ഗാനാലാപന പശ്ചാതലത്തില്‍ ബഹ്‌റൈന്‍ മാപ്പ് ഡിസ്‌പ്ലേയും ശ്രദ്ധേയമായി.
സയ്യിദ് ഫക്‌റുദ്ദീന്‍ തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി, ശെയ്‌ഖ് മെഹ്മൂദ് ഹസ്സന്‍, എസ്.എം. അബ്‌ദുള്‍ വാഹിദ്, എസ്.വി. ജലീല്‍, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, ഉബൈദുല്ല റഹ്മാനി കൊമ്പംകല്ല്, റഫീഖ് അബ്‌ദുള്ള, കെ.ടി. സലീം, അബ്‌ദുള്‍ റസാഖ് നദ്‌വി, ഹംസ അന്‍വരി മോളൂര്‍, സലീം ഫൈസി, കെ.സി.എ. ബക്കര്‍, കുട്ടൂസ മുണ്ടേരി എന്നിവര്‍ പ്രസംഗിച്ചു. ഉമറുല്‍ ഫാറൂഖ് ഹുദവി സ്വാഗതവും ഇബ്രാഹീം മുസ് ലിയാര്‍ കാസര്‍ഗോഡ് നന്ദിയും പറഞ്ഞു, കുന്നോത്ത് കുഞ്ഞബ്‌ദുള്ള ഹാജി, വി.കെ. കുഞ്ഞി മുഹമ്മദ് ഹാജി, മുസ്‌തഫ കളത്തില്‍, ശഹീര്‍ കാട്ടാമ്പള്ളി, അബ്‌ദുറഹ്മാന്‍ ഹാജി, അശ്‌റഫ് കാട്ടില്‍ പീടിക, ഷറഫുദ്ദീന്‍ മാരായമംഗലം, ഹാശീം കോക്കല്ലൂര്‍ നേതൃത്വം നല്‍കി.