Pages

13 മദ്‌റസകള്‍ക്ക് കൂടി സമസ്ത അംഗീകാരം നല്‍കി

സമസ്ത അംഗീകൃത മദ്‌റസകളുടെ എണ്ണം 9233 ആയി
കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ വൈസ് പ്രസിഡണ്ട് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജനറല്‍സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ഫറങ്കിപേട്ട ജുവൈരിയ്യ ഇംഗ്ലീഷ് മീഡിയം മദ്‌റസ, കൊപ്പള ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ (ദക്ഷിണകന്നഡ), കനകനഗര്‍ ബാംഗ്ലൂര്‍ ബ്യാരി ജമാഅത്ത് ട്രസ്റ്റ് മദ്‌റസ (ബാംഗ്ലൂര്‍), തഖ്‌വാ നഗര്‍ അല്‍മദ്‌റസത്തുതഖ്‌വ, അട്ക്കം നൂറുല്‍ഹുദാ മദ്‌റസ (കാസര്‍ഗോഡ്), മുതിയലം ലത്വീഫിയ്യ മദ്‌റസ, പനങ്കാവ് ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ (കണ്ണൂര്‍), തടത്തുമ്മല്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ, മുച്ചൂട്ടുമ്മല്‍ മദ്‌റസത്തുല്‍ അബ്‌റാര്‍ (കോഴിക്കോട്), ചുരങ്ങര ടൗണ്‍ ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ, മമ്പാട്-പ്രഭാപുരം പീസ് പബ്ലിക് സ്‌കൂള്‍ മദ്‌റസ (മലപ്പുറം), ഞങ്ങാട്ടിരി കോളനി ദാറുസ്സലാം മദ്‌റസ, തോട്ടര മദ്‌റസത്തുല്‍ ബദ്‌രിയ്യ(പാലക്കാട്) എന്നീ 13 മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9233 ആയി ഉയര്‍ന്നു. 
കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, എം.സി മായിന്‍ ഹാജി, കെ.എം.അബ്ദുല്ല മാസ്റ്റര്‍, എം.എം.മുഹ്‌യദ്ദീന്‍ മൗലവി ആലുവ, കെ.ടി.ഹംസ മുസ്‌ലിയാര്‍, ഒ.അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.ഉമ്മര്‍ ഫൈസി മുക്കം, മൊയ്തീന്‍ ഫൈസി പുത്തനഴി ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.