Pages

SYS 60-ാം വാര്‍ഷികം: ഹൈദരലി ശിഹാബ് തങ്ങളുടെ പ്രഖ്യാപനം ഡിസംബര്‍ 19ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍

തിരുവനന്തപുരം: സുന്നി യുവജന സംഘം 60-ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം 2012 ഡിസംബര്‍ 19ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടത്തും. പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ 60-ാം വാര്‍ഷിക സമ്മേളന പ്രമേയവും തിയ്യതിയും സ്ഥലവും പ്രഖ്യാപിക്കും. സംസ്ഥാന മുഖ്യമന്ത്രി, മന്ത്രിമാര്‍, സമസ്ത പണ്ഡിതന്മാര്‍ സമ്മേളനത്തില്‍ പ്രസംഗിക്കും. പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന സ്വാഗതസംഘം ഓഫീസില്‍ മാധ്യമ വിചാരണ, രാഷ്ട്രനിര്‍മിതിക്ക് വിദ്യാര്‍ത്ഥികളുടെ പങ്ക്, അധ്യാപക സംഗമം, ഇസ്‌ലാമിക മാനേജ്‌മെന്റ്, വിദ്യാര്‍ത്ഥികളുടെ കലാമേള, സൗഹൃദ സദസ്സ്, ആദര്‍ശ സമ്മേളനം, യുവജന മീറ്റ്, ഉലമാ-ഉമറാ സംഗമം എന്നിവ സംഘടിപ്പിക്കും.
പ്രഖ്യാപന സമ്മേളനത്തിലേക്ക് വിവിധ ജില്ലകളില്‍ നിന്ന് ഇതിനകം വാഹനങ്ങളും ട്രൈന്‍ ബോഗികളും ബുക്ക് ചെയ്തിട്ടുണ്ട്. അതിവിപുലമായ പ്രഖ്യാപന സമ്മേളന പ്രചാരണ പരിപാടി സംസ്ഥാന വ്യാപകമായി നടന്നുവരുന്നു. തെക്കന്‍ ജില്ലകളില്‍ വാഹന പ്രചാരണ ജാഥകളും നടത്തും. തിരുവനന്തപുരം സമസ്ത ജൂബിലി സൗധത്തില്‍ ചേര്‍ന്ന സ്വാഗത സംഘം യോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ജമാല്‍ തോന്നക്കല്‍ അധ്യക്ഷത വഹിച്ചു. പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പിണങ്ങോട് അബൂബക്കര്‍ ചര്‍ച്ച അവതരിപ്പിച്ചു. ഉമര്‍ ഫൈസി മുക്കം, ഹാജി കെ.മമ്മദ് ഫൈസി, ബീമാപള്ളി റശീദ്, മണ്‍വിള സൈനുദ്ദീന്‍, സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, ഫഖ്‌റുദ്ദീന്‍ ബാഖവി, ശാനവാസ് കണിയാപുരം, സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ഹസന്‍ ആലംകോട്, എം.എ.അബ്ദുല്‍ലത്വീഫ് മുസ്‌ലിയാര്‍, കെ.ഇ.മുഹമ്മദ് മുസ്‌ലിയാര്‍, അഹ്മദ് റശാദി, അഹ്മദ് ഉഖൈല്‍, ടി.ആലിബാവ സംസാരിച്ചു.