ഡിസംബര്‍ 19ലെ എസ്. വൈ. എസ് അറുപതാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം വിജയിപ്പിക്കാനും ആഹ്വാനം
കോഴിക്കോട്: മുസ്‌ലിം സമുദായത്തിന്റെ പൈതൃകവും സാംസ്‌കാരി കാടയാളവുമായ ആദര്‍ശ ഐക്യം തകര്‍ക്കുന്നതിന്ന് ബ്രട്ടീഷുകാര്‍ രൂപകല്‍പ്പന നടത്തിയ നവറിബലിസം വരുത്തിവെച്ച മതകീയ ദുരന്തം സമൂഹത്തെ തര്യപ്പെടുത്തന്നതിന്നും ഇസ്‌ലാമിന്റെ അടിസ്ഥാനാദര്‍ശം സമൂഹത്തില്‍ എത്തിക്കുന്നതിന്നും കേരള വ്യാപകമായി 2012 ഡിസ: 1 മുതല്‍ മാര്‍ച്ച് 1 വരെ ത്രൈമാസ ആദര്‍ശ കാമ്പയിന്‍ നടത്തുവാന്‍ സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സംയുക്ത യോഗം തീരുമാനിച്ചു. പ്രെ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ആദ്ധ്യക്ഷത വഹിച്ചു. കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.
2012 ഡിസംബര്‍ 19- ന് തിരുവനന്തപുരം ചന്ദ്രശേഖര്‍നായര്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന എസ്. വൈ. എസ് അറുപതാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം വിജയിപ്പിക്കാന്‍ എല്ലാ കീഴ്ഘടകങ്ങളോടും യോഗം ആവശ്യപ്പെട്ടു. സി. കെ. എം സ്വാദിഖ് മുസ്‌ലിയാര്‍, പി. പി. മുഹമ്മദ് ഫൈസി, ഡോ. ബഹാഉദ്ദീന്‍ നദ്‌വി, ഉമര്‍ ഫൈസി മുക്കം, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, പിണങ്ങോട് അബൂബക്കര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എ. വി. അവ്ദുറഹിമാന്‍ മുസ്‌ലിയാര്‍ , എം പി മുസ്തഫല്‍ ഫൈസി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഹാജി കെ. മമ്മദ് ഫൈസി, മെട്രൊ മുഹമ്മദ് ഹാജി, പി. കെ. മുഹമ്മദ് ഹാജി, നാസിര്‍ ഫൈസി, മുസ്തഫാ അശ്‌റഫി, അലവി ഫൈസി കുളപ്പറമ്പ്, യു. മുഹമ്മദ് ഫശാഫി, കുഞ്ഞാന്‍ നിലമ്പൂര്‍, മുഹമ്മദ് കുട്ടി ഫൈസി, അബൂബക്കര്‍ ബാഖവി മലയമ്മ, സത്താര്‍ പന്തല്ലൂര്‍, ശരീഫ് ദാരിമി നീലഗിരി, ഹസന്‍ ആലംകോട്, അഹ്മദ് തേര്‍ളായി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.