Pages

എസ്‌കെ.എസ്.എസ്.എഫ് ജില്ലാ ഹിജ്‌റ കോണ്‍ഫറന്‍സ് സമാപിച്ചു

ആലിപ്പറമ്പ്: എസ്‌കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹിജ്‌റ കോണ്‍ഫറന്‍സ് സമാപിച്ചു. പാണക്കാട് മുനവ്വറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു. ജനറല്‍ സെക്രട്ടറി റഫീഖ് അഹ്മദ് അധ്യക്ഷതവഹിച്ചു. സി.ഹംസ ഹൈദരലി വാഫി, ഹബീബുള്ള ഫൈസി, ഫൈസല്‍ ഹുദവി തുടങ്ങിയവര്‍ വിഷയം അവതരിപ്പിച്ചു. ഹിജ്‌റ വര്‍ഷാരംഭത്തോടനുബന്ധിച്ച് അല്‍മിറാസ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച കവിതാ മത്സര വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.