പുതുപൊന്നാനി: പോരിടങ്ങളില്‍ സാഭിമാനം എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ആചരിക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന് പൊന്നാനി ക്ലസ്റ്ററില്‍ തുടക്കമായി. കെ. മൊയ്തു അശ്‌റഫി ഉദ്ഘാടനം ചെയ്തു. സി.കെ.എ. റസാഖ് അധ്യക്ഷത വഹിച്ചു. വിദേശത്ത് പോകുന്ന എം.ഐ. അറബിക് കോളജ് പ്രിന്‍സിപ്പല്‍ ഇബ്രാഹിം ഹുദവിക്ക് യാത്രയയപ്പ് നല്‍കി. ഇസ്ഹാഖ് ഹുദവി, ആര്‍ ജെശീര്‍, കെ. മൊയ്തുട്ടി, ശഫീഖ് ഹുദവി, കെ.പി. സിദ്ദീഖ്, പി.പി.എം. റഫീഖ്, സി.കെ. റഫീഖ്, എ.യഹ്‌യ, ഹംസ ഹുദവി എന്നിവര്‍ പ്രസംഗിച്ചു.