വാഷിങ്ടണ്‍: മുഹമ്മദ് നബിയെയും പ്രവാചക പത്‌നിമാരെയും അവഹേളിക്കുന്ന വിവാദ സിനിമയുടെ സംവിധായകന് ഒരു വര്‍ഷം തടവ്. പശ്ചിമേഷ്യയിലെങ്ങും വ്യാപക പ്രതിഷേധത്തിനിടയാക്കിയ 'ഇന്നസെന്‍സ് ഓഫ് മുസ്‌ലിംസി'ന്റെ സംവിധായകന്‍ നക്കൗല ബസ്സെലെ നക്കൗലയെയാണ് കാലിഫോര്‍ണിയ കോടതി ഒരു വര്‍ഷം തടവിന് ശിക്ഷിച്ചിരിക്കുന്നത്. 2010 നു ശേഷം നടത്തിയ നാലു കുറ്റങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.