മനാമ: മുസ്ലിം കേരളത്തിന്റെ ആധികാരിക പരമോന്നത പണ്‌ഢിത സഭയായ സമസ്‌തയുടെ പ്രസിഡന്റ് എന്ന പേരില്‍ ചില പത്ര മാധ്യമങ്ങളിലും മറ്റും കണ്ടുവരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാ ജനകമാണെന്നും അതില്‍ വിശ്വാസികള്‍ വഞ്ചിതരാവരുതെന്നും സമസ്‌ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ ഘടകം പ്രവര്‍ത്തക സമിതിയോഗം അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.![]() |
| 'സമസ്ത' യുടെ പേര് ദുരുപയോഗം ചെയ്തു വിഘടിതര്‍ ബഹ്റൈനില്‍ പുറത്തിറക്കിയ പോസ്റ്റര്‍ |
എന്നാല്‍ യഥാര്‍ത്ഥ സമസ്‌ത ഒന്നു മാത്രമേയുള്ളു. അത് സമസ്‌ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ ഘടകത്തിന്റെ ആധികാരിക മേല്‍ ഘടകമായ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയാണെന്നും ഇക്കാര്യം നാട്ടിലും മറുനാട്ടിലുമുള്ള വിശ്വാസികള്‍ ഉള്‍ക്കൊണ്ടതും ബഹുമാനപ്പെട്ട സുപ്രിം കോടതിയുടെ സുപ്രധാന വിധിയിലൂടെ വ്യക്തമായതുമാണ്.
