Pages

മോര്യ ഇസ്ലാമിക് സെന്റര് ഭരണസമിതിക്ക് നവ സാരഥികളായി

താനൂര്‍: മോര്യ കോട്ട്കാട് മഹല്ല് എസ്.വൈ.എസ്., എസ്.കെ.എസ്.എസ്.എഫ്., റിലീഫ് സെല്‍ എന്നിവയുടെ ആസ്ഥാന മന്ദിരമായ മോര്യ ഇസ്‌ലാമിക് സെന്റര്‍ ഭരണ സമിതിയുടെ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭരണസമിതിയെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. സെന്ററില്‍ നടന്ന സുന്നി കണ്‍വെന്‍ഷന്‍ വി.കെ.എം. ഇബ്‌നു മൗലവി ഉദ്ഘാടനം ചെയ്തു. കെ. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഇസ്‌ലാമിക് സെന്റര്‍ റിലീഫ് സെല്ലിന്റെ വിവാഹ ധനസഹായം തുപ്പത്ത് ബാവഹാജി വിതരണം ചെയ്തു. ഇസ്‌ലാമിക് സെന്ററിന്റെ വരവ് ചെലവ് കണക്കും റിപ്പോര്‍ട്ടും എം. അബ്ദുല്‍ ഗഫൂര്‍ ഫൈസി മോര്യ അവതരിപ്പിച്ചു. റഷീദ് മോര്യ, സിദ്ദീഖ് വി.കെ., കെ.യൂസുഫ് പ്രസംഗിച്ചു.
വി.കെ.എം. ഇബ്‌നു മൗലവി, തമ്പ്രേരി ഏന്തീന്‍കുട്ടി ഹാജി, തുപ്പത്ത് ബാവഹാജി, ടി. മുഹമ്മദ് കുട്ടി ഹാജി, കണ്ടാണത്ത് മുഹമ്മദ് കുട്ടി ഹാജി (രക്ഷാധികാരികള്‍), കെ. മുഹമ്മദ് കുട്ടി (പ്രസി.), കെ. ഹംസ ഹാജി, കെ. മുഹമ്മദ് കുട്ടി, എന്‍. സൈതലവി (വൈസ്. പ്രസി.), റഷീദ് മോര്യ (ജന. സെക്ര.), എം. അബ്ദുല്‍ ഗഫൂര്‍ ഫൈസി, സി.കെ. ഇല്യാസ് ഹുദവി, എം. കോയക്കുട്ടി, (ജോ. സെക്ര.), കെ. മൂസക്കുട്ടി (ട്രഷ.), കെ. യൂസുഫ് (കോ-ഓര്‍ഡിനേറ്റര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. പ്രവാസി സെല്ലിനും രൂപം നല്‍കി. ആര്‍.വി. അബ്ദുറഹിമാന്‍ റിയാദ് (ചെയര്‍മാന്‍), വി.കെ. സിദ്ദീഖ് ദമാം (കണ്‍വീനര്‍), കെ. മുഹമ്മദ് കുട്ടി (കോ.-ഓര്‍ഡിനേറ്റര്‍) എന്നിവരെയും തെരഞ്ഞെടുത്തു.