Pages

എസ്.കെ.എസ്.എസ്.എഫ്. വടക്കന്‍ മേഖല ജാഗരണസമ്മേളനം നാളെ

കാസര്‍കോട് : വിശുദ്ധിയിലൂടെ, സംഘബോധത്തിലേക്ക് എന്ന പ്രമേയവുമായി എസ്.കെ. എസ്. എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ദക്ഷിണകന്നട, ഉടുപ്പി, ഹാസന്‍, ചിക്മഗ്‌ളൂര്‍, കൊടക്, കാസര്‍കോട്,കണ്ണൂര്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന വടക്കന്‍ മേഖല ജാഗരണ സമ്മേളനം ഒക്‌ടോബര്‍ 13ന് ശനിയാഴ്ച്ച രാവിലെ 9മണി മുതല്‍ പയ്യന്നൂര് ടൗണ്‍ കാവേരി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. സമ്മേളനത്തില്‍ ശാഖ-ക്ലസ്റ്റര്‍-മേഖല പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, ജില്ലാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. രാവിലെ 9.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 10 മണിക്ക് പരിപാടി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും.
സംഘടന പ്രായോഗികമാകുന്നത്, നമ്മുടെ അജണ്ട, ലക്ഷ്യം തുടങ്ങിയ വിഷയങ്ങള്‍ ഓണംപിള്ളി മുഹമ്മദ് ഫൈസി, റഹിം ചുഴലി തുടങ്ങിയവര്‍ അവതരിപ്പിക്കും. 2 മണി മുതല്‍ 4 മണിവരെ നടക്കുന്ന ലീഡേഴ്‌സ് ഡിബേറ്റ്‌ന് സംസ്ഥാന നേതാകള്‍ നേതൃത്വം നല്‍കും.കേരളീയ മതമേഖലയുടെ നൂറുവര്‍ഷം എന്ന വിഷയത്തെ ആസ്പതമാക്കി വൈകുന്നേരം 4 മണിക്ക് നടക്കുന്ന സെമിനാര്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.ഉല്‍ഘാടനം ചെയ്യും.5 മണിക്ക് സമാപന പ്രസംഗം നടക്കും.ജില്ലയില്‍ നിന്നുള്ള അംഗങ്ങള്‍ കൃത്യസമയത്ത് സംബന്ധിച്ച് രജിസ്‌ട്രേഷന്‍ ചെയ്യണമെന്ന് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.