Pages

എസ്.കെ.എസ്.എസ്.എഫ് ജില്ലാ അനുസ്മരണ സമ്മേളനം 15ന്

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗവും ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ശില്‍പിയും പ്രഥമ ജനറല്‍ സെക്രട്ടറിയുമായ പറവണ്ണ കെ.പി.എ മുഹ്‌യദ്ധീന്‍ കുട്ടി മുസ്ല്യാരുടെ 55ാം ആണ്ടും അനുസ്മരണ സമ്മേളനവും 15 ന് തിങ്കള്‍ വൈകീട്ട് 7 മണിക്ക് പറവണ്ണ ബനാത്ത് മദ്‌റസയില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. പി.പി.മുഹമ്മദ് ഫൈസി, എ.മരക്കാര്‍ ഫൈസി, എം.പി.മുസ്ഥഫല്‍ ഫൈസി, പി.എ.സ്വാദിഖ് ഫൈസി താനൂര്‍, കെ.കെ.എസ്.തങ്ങള്‍ വെട്ടിച്ചിറ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും.യോഗത്തില്‍ ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി അദ്ധ്യക്ഷത വഹിച്ചു. ജലീല്‍ ഫൈസി അരിമ്പ്ര, റഹീം കൊടശ്ശേരി, വി.കെ.ഹാറൂണ്‍ റഷീദ്, ഇ.സാജിദ് തിരൂര്‍, റവാസ് ആട്ടീരി, ശമീര്‍ ഫൈസി ഒടമല, പി.എം.റഫീഖ് അഹമ്മദ്, ആശിഖ് കുഴിപ്പുറം പ്രസംഗിച്ചു.