Pages

അനാഥശാലകളില്‍ വളര്‍ന്നവര്‍ക്ക് മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം

ബയോഡാറ്റ സെപ്റ്റംബര്‍ 15 ന് സമര്‍പ്പിക്കണം
കോഴിക്കോട്: കേരളത്തിലെ അനാഥശാലകളില്‍ പഠിച്ചുവളരുകയും ഏതെങ്കിലും വിഷയത്തില്‍ ബിരുദം കരസ്ഥമാക്കുകയും ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് മത്സര പരീക്ഷാ പരിശീലനത്തിന് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യാ ഫൗണ്ടേഷന്‍ ധനസഹായം നല്‍കുന്നു. പ്രതിമാസം 3000 രൂപ വീതം 100 പേര്‍ക്കാണ് ഈ വര്‍ഷം ലഭിക്കുക. പി.എസ്.സി, എസ്.എസ്.സി, യു.പി.എസ്.സി, ആര്‍.ആര്‍.ബി തുടങ്ങിയവയുടെ മത്സര പരീക്ഷക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ഥികള്‍ക്കും ക്യാറ്റ്, സി-മാറ്റ്, യു.ജി.സി/സി.എസ്.ഐ.ആര്‍ നെറ്റ്, ഐ.ഐ.ടി. ജാം തുടങ്ങിയ പരീക്ഷ എഴുതാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുമാണ് ധനസഹായം ലഭിക്കുക. 30ല്‍താഴെ പ്രായമുള്ള കേരളത്തില്‍ സ്ഥിരതാമസമാക്കിയ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 15 ന് മുമ്പായി വിശദമായ ബയോഡാറ്റ സി. ഷാഹുല്‍ ഹമീദ്, സെക്രട്ടറി, ഇന്ത്യാ ഫൗണ്ടേഷന്‍, രണ്ടാംനില, സതീഷ് ബില്‍ഡിങ്, കല്ലായി റോഡ്, കോഴിക്കോട് -2 എന്ന വിലാസത്തിലോ ifkerala@gmail.com എന്ന മെയിലിലോ അയക്കണം. ഫോണ്‍: 9633979133, 9744222259.