Pages

SKSSF ജില്ലാതല ഖുര്‍ആന്‍ പാരായണ മെഗാമത്സരം ആത്മീയതയുടെ താളലയമായി

മൂന്നാം റൗണ്ട് മത്സരം  8ന് കോട്ടക്കല്‍ ടൗണ്‍ മസ്ജിദില്‍ 
തിരൂര്‍:::; വേദവചനത്തിന്റെ മാസ്മരികതയിലേക്ക് അനുവാചകരെ ആനയിച്ച ഖുര്‍ആന്‍ പാരായണ മത്സരം ശ്രദ്ധേയമായി. ആദ്യ റൗണ്ടില്‍ തെരഞ്ഞെടുക്കപ്പെട്ട വിവിധ പ്രായക്കാരായ 18 പേരാണ് വിശുദ്ധ വചനങ്ങളുടെ പാരായണ മികവിലൂടെ സദസ്സിനെ ആകര്‍ഷിച്ചത്.
റമദാന്‍ വിശുദ്ധിക്ക് വിജയത്തിന് എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് ആചരിക്കുന്ന റമദാന്‍ കാമ്പയിന്റെ ഭാഗമായുള്ള ജില്ലാതല ഖുര്‍ആന്‍ പാരായണം മെഗാ മത്സരത്തിന്റെ രണ്ടാം റൗണ്ട് മത്സരമാണ് വ്യാഴാഴ്ച തിരൂര്‍ കൈതവളപ്പ് എന്‍.ഐ. മദ്‌റസയില്‍ നടന്നത്.
എസ്.വൈ.എസ് ജില്ലാ സെക്രട്ടറി കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ് അധ്യക്ഷത വഹിച്ചു. ഇ. സാജിദ് മൗലവി, അശ്‌റഫ് തറമ്മല്‍, കെ.എ. റഷീദ് ഫൈസി, ഫൈസല്‍ കൂട്ടായി, തറമ്മല്‍ സിദ്ധീഖ്, സി.കെ. ഫാരിസ് ചെമ്പ്ര, പി.പി. സാജിദ്, അബ്ദുല്‍ ഖാദിര്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു.
അന്‍വറലി ഹുദവി, സിറാജുദ്ദീന്‍ ഹുദവി എന്നിവര്‍ മത്സരം നിയന്ത്രിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച 14 പേര്‍ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി. അഞ്ച് റൗണ്ടുകളിലായി നടക്കുന്ന മത്സരത്തിന്റെ മൂന്നാം റൗണ്ട് എട്ടിന് കോട്ടക്കല്‍ പറപ്പൂര്‍ റോഡിലെ ടൗണ്‍ മസ്ജിദില്‍ നടക്കും.