Pages

എയിഡഡ് പദവി സാമുദായിക വത്കരിക്കാനുള്ള നീക്കം അപകടകരം: കാസര്‍കോട് ജില്ലാ എസ്.കെ.എസ്.എസ്.എഫ്

കാസര്‍കോട്: സംസ്ഥാനത്തെ മുപ്പത്തഞ്ചോളം വിദ്യാലയങ്ങള്‍ക്ക് എയിഡഡ് പദവി നല്‍കാന്‍ കേരള സര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനിച്ചപ്പോള്‍ അത് മലപ്പുറം ജില്ലയിലെ ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങള്‍ക്ക് മാത്രമാണ് നല്‍കിയത് എന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കുകയും അതുവഴി സംഭവത്തെ സാമുദായികവല്‍കരിച്ച് മതദ്രുവീകരണം ഉണ്ടാക്കാന്‍ തിരഞ്ഞെടുപ്പ് വരുമ്പോള്‍ കപട ന്യൂനപക്ഷ സ്‌നേഹം നടിക്കുന്ന ചില രാഷ്ടീയപാര്‍ട്ടികളും സമുദായത്തിന്റെ പേര് പറഞ്ഞ് സ്വന്തം കാര്യം നേടുന്ന ചില മത മേലദ്ധ്യക്ഷന്മാരും കാണിക്കുന്ന വര്‍ഗ്ഗീയ നിറമുള്ള പ്രസ്ഥാവന യുദ്ധങ്ങളും പ്രവര്‍ത്തനങ്ങളും അപകടകരമാണെന്നും ഇത് വര്‍ഗ്ഗീയ ചേരിതിരിവിന് വഴിവെക്കുമെന്നും എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ എന്ത് പ്രശനം വരുമ്പോഴും ന്യൂനപക്ഷ സമുദായ രാഷ്ടീയപാര്‍ട്ടികളെയും മന്ത്രിമാരെയും ഒറ്റതിരിഞ്ഞ് അക്രമിക്കുകയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണം. ആടിനെ പട്ടിയാക്കുന്ന രൂപത്തിലുള്ള പ്രചരണം ഉല്‍ഭുദ്ദ കേരളത്തില്‍ വിലപ്പോവില്ലെന്നും നേതാകള്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.