Pages

ബഹ്‌റൈന്‍ സമസ്‌ത വാര്‍ഷിക ജനറല്‍ ബോഡിയോഗം ഇന്ന് മനാമയില്‍


മനാമ: സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം  ഇന്ന് രാത്രി 8.30 ന്‌ മനാമ ഗോള്‍ഡ്‌ സിറ്റിക്കടുത്തുള്ള സമസ്‌ത മദ്രസ്സ ഓഡിറ്റോറിയത്തില്‍ നടക്കും.
ബഹ്‌റൈനിലെ 16 ഏരിയകളില്‍ മെമ്പര്‍ഷിപ്പടിസ്ഥാനത്തില്‍ പുതിയ കമ്മറ്റികള്‍ നിലവില്‍ വന്നതിനു ശേഷമാണ്‌ ഇന്ന്‌ മനാമയില്‍ കേന്ദ്ര കമ്മറ്റി നിലവില്‍ വരുന്നത്‌. മെമ്പര്‍ഷിപ്പടിസ്ഥാ  നത്തില്‍  തിരഞ്ഞെടുക്കപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന്‌ മനാമ സമസ്താലയത്തില്‍ നിന്നറിയിച്ചു.