Pages

സമസ്ത പൊതു പരീക്ഷാ മൂല്യനിര്‍ണ്ണയ ക്യാമ്പ് ആരംഭിച്ചു

2,23,004 ലക്ഷം വിദ്യാര്‍ത്ഥികളുടെ 806464 ഉത്തര കടലാസുകള്‍

ചേളാരി: ലോകം ഉണ്ടായത് മുതല്‍ ജനപഥത്തെ നന്മയിലേക്ക് നയിച്ച മഹാന്മാരുടെ പ്രവര്‍ത്തനവും പ്രാര്‍ത്ഥനയും ഏറ്റെടുത്തു നടപ്പില്‍ വരുത്തുവാന്‍ മത പ്രവര്‍ത്തകര്‍ക്ക് ബാധ്യതയുണ്ടെന്ന് സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. പൊതു പരീക്ഷാ മൂല്യനിര്‍ണ്ണയ ക്യാമ്പ് ചേളാരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2012 ജൂണ്‍ 30, ജൂലൈ 1 തിയ്യതികളില്‍ കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപുകള്‍, അന്തമാന്‍, മലേഷ്യ, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, കുവൈറ്റ്, ഖത്തര്‍, സഊദി അറേബ്യ എന്നിവിടങ്ങളില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 5,7,10,+2 ക്ലാസുകളില്‍ നടത്തിയ പൊതുപരീക്ഷയില്‍ പങ്കെടുത്ത 2,23,004 ലക്ഷം വിദ്യാര്‍ത്ഥികളുടെ 806464 ഉത്തര കടലാസുകള്‍ ഇന്ന് രാവിലെ 9 മണി മുതല്‍ ചേളാരി സമസ്താലയത്തിലെ പരീക്ഷാ ഭവനില്‍ പരിശോധിച്ചു തുടങ്ങി. 
അഞ്ചാം തരത്തില്‍ നാല് വിഷയങ്ങള്‍ക്ക് 115 വീതമുള്ള മൂന്ന് സെക്ഷനും, 140 വീതമുള്ള ഒരു സെക്ഷനും അടക്കം നാല് യൂണിറ്റുകളും, ഏഴാം തരത്തില്‍ മൂന്ന് വിഷയങ്ങള്‍ക്ക് 80 വീതമുള്ള മൂന്ന് യൂണിറ്റുകളും, പത്താം തരത്തില്‍ 22 വീതമുള്ള നാല് സെക്ഷനുകളും, 88 പേര്‍ക്ക് +2 അഞ്ച് വീതമുള്ള നാല് യൂണിറ്റുകള്‍ ഉള്‍പ്പെടെ 833 അദ്ധ്യാപകരാണ് ഉത്തരകടലാസുകള്‍ മൂല്യനിര്‍ണ്ണയം നടത്തുന്നത്. ഒരു ചീഫ് സൂപ്രണ്ടും, രണ്ട് ഡപ്യൂട്ടി സൂപ്രണ്ടുമാരുടെയും നേതൃത്വത്തില്‍ നാല്‍പ്പത്തിഅഞ്ച് സൂപ്രവൈസര്‍മാര്‍ പരീക്ഷാ പരിശോധനകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.പി.ആര്‍.ഒ, മീഡിയ, ഹാള്‍, ഫുഡ്ഡ്, സഹായികള്‍ ഉള്‍പ്പെടെ എഴുപത്തിഒന്ന് പേര്‍ ക്യാമ്പിന്റെ വിജയത്തിന് വിന്യസിച്ചിട്ടുണ്ട്.
ദിവസവും 10 മണിക്കൂര്‍ എന്ന ക്രമത്തിലാണ് പരിശോധനകള്‍ ക്രമീകരിച്ചത്. താമസം, ഭക്ഷണ സൗകര്യങ്ങള്‍ പരീക്ഷാഭവനില്‍ ലഭിമാക്കിയിട്ടുണ്ട്. 5,7,10,+2 ക്ലാസുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകരാണ് പരിശോധകര്‍. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. മൂല്യ നിര്‍ണ്ണയ ക്യാമ്പ് സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു, പി.കെ.പി.അബ്ദുസലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി., പിണങ്ങോട് അബൂബക്കര്‍ സ്വാഗതം പറഞ്ഞു. എസ്.കെ.ഹംസ ഹാജി, എം.എ.ചേളാരി, കെ.പി.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ.സി.അഹമ്മദ്കുട്ടി മൗലവി, എ.ടി.എം.കുട്ടി മൗലവി സംബന്ധിച്ചു.