കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ശനിയാഴ്ച
അഞ്ചാം തരത്തില്‍ 6513 സെന്ററുകളിലായി 116530 കുട്ടികളും, ഏഴാം തരത്തില്‍ 5702 സെന്ററുകളിലായി 85552 കുട്ടികളും, പത്താം തരത്തില്‍ 2485 സെന്ററുകളിലായി 19886 കുട്ടികളും, +2 ക്ലാസില്‍ 225 സെന്ററുകളിലായി 1036 കുട്ടികള്‍ ഉള്‍പ്പെടെ 2,23,004 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. 2012 ജൂലൈ 8ന് 5, 7 ക്ലാസുകളില്‍ ഖുര്‍ആന്‍ പരീക്ഷ നടക്കും. 123 ഡിവിഷനുകളാക്കി തിരിച്ച് ഒരു ചീഫ് സൂപ്രണ്ട്, 128 സൂപ്രണ്ടുമാരും, 8166 സൂപ്രവൈസര്‍മാരെയും നിയമിച്ചു നടത്തിയ പൊതുപരീക്ഷയുടെ സമ്പൂര്‍ണ്ണ വിജയത്തിന് സമര്‍പ്പണം ചെയ്ത സൂപ്രണ്ടുമാര്‍, സൂപ്രവൈസര്‍മാര്‍, ഓഫീസ് ഉദ്ദ്യോഗസ്ഥന്മാര്‍, മദ്‌റസാ മാനേജ്‌മെന്റ്, മറ്റുബന്ധപ്പെട്ട എല്ലാവര്‍ക്കും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് ടി.കെ.എം.ബാവ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പി.കെ.പി.അബ്ദുസലാം മുസ്‌ലിയാര്‍, ട്രഷറര്‍ പാണക്കാട് ഹൈദര്‍അലി ശിഹാബ് തങ്ങള്‍, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവര്‍ അഭിനന്ദനവും, നന്ദിയും അറിയിച്ചു. 2012 ജൂലൈ 7 ശനിയാഴ്ച രാവിലെ 8.30ന് ചേളാരി സമസ്താലയത്തില്‍ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ആരംഭിക്കും.