Pages

ബഹ്‌റൈന്‍ സമസ്ത സമ്മര്‍ ക്യാമ്പ്‌ ജൂലായ്‌ 2 ന് മനാമയില്‍

മനാമ: സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ ഘടകത്തിന്റെയും ഐ.ടി വിഭാഗമായ സമസ്‌ത വിഷന്റയും സംയുക്താഭിമുഖ്യത്തില്‍ സ്‌കൂള്‍–മദ്രസ്സാ–കോളേജ്‌ തല വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പിന്റെ രജിസ്‌ട്രേഷന്‍ ഇന്ന് (തിങ്കളാഴ്‌ച) വൈകുന്നേരം 6 മണിക്ക്‌ മനാമ ഗോള്‍ഡ്‌ സിറ്റിക്കു സമീപമുള്ള സമസ്‌ത മദ്‌റസാ ഓഡിറ്റോറിയത്തില്‍ നടക്കും.
ജൂനിയര്‍, സീനീയര്‍ വിഭാഗങ്ങളിലായി പ്രത്യേക ബാച്ചുകളില്‍ പ്രവേശനം നല്‍കുന്നതിനാല്‍ ക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിവിധ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ തിങ്കളാഴ്‌ചക്കു മുമ്പായി അതതു വിഭാഗങ്ങളിലേക്ക്‌ രജിസ്‌ട്രഷന്‍ പൂര്‍ത്തിയാക്കണമെ ന്നും വിശദ വിവരങ്ങള്‍ക്ക്‌ 39907313, 33247991, 33247985, 39253476, 39128795 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും മനാമ സമസ്‌താലയത്തില്‍ നിന്നറി ച്ചു.