Pages

SKSSF വിമോചനയാത്ര; കോട്ടക്കല്‍ സ്വാഗതസംഘം ഓഫീസ്‌ തുറന്നു

SKSSF വിമോചനയാത്ര സ്വാഗതസംഘം ഓഫീസ്‌
കോട്ടക്കലില്‍ പാണക്കാട്‌ സയ്യിദ്‌ റശീദലി
ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുന്നു
കോട്ടക്കല്‍ : ആത്മീയത: 'ചൂഷണത്തിനെതിരെ ജിഹാദ്‌' എന്ന പ്രമേയവുമായി മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെ SKSSF സംസ്ഥാന കമ്മിറ്റി നടത്തുന്ന വിമോചനയാത്രയുടെ പ്രചാരണാര്‍ത്ഥം കോട്ടക്കലില്‍ സ്വാഗതസംഘം ഓഫീസ്‌ പ്രവര്‍ത്തനമാരംഭിച്ചു. 24ന്‌ ചൊവ്വാഴ്‌ച രാവിലെ പത്തുമണിക്ക്‌ കോട്ടക്കല്‍ ബസ്‌സ്റ്റാന്‍റ്‌ പരിസരത്ത്‌ നടക്കുന്ന സ്വീകരണ സമ്മേളനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായുള്ള സ്വാഗതസംഘം ഓഫീസ്‌ സമസ്‌ത കാര്യാലയത്തില്‍ പാണക്കാട്‌ സയ്യിദ്‌ റശീദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. സ്വാഗതസംഘം ചെയര്‍മാന്‍ എം.പി മുഹമ്മദ്‌ മുസ്‌‍ലിയാര്‍ കടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ്‌ സി.പി.എം തങ്ങള്‍, കെ.കെ.എസ്‌.ബി തങ്ങള്‍, തോപ്പില്‍ കുഞ്ഞാപ്പുഹാജി, ഇല്ലിക്കോട്ടില്‍ കുഞ്ഞലവിഹാജി, മങ്ങാട്ടില്‍ മുഹമ്മദ്‌ മാസ്റ്റര്‍, ആശിഖ്‌ കുഴിപ്പുറം, യു.എ മജീദ്‌ ഫൈസി ഇന്ത്യനൂര്‍, റവാസ്‌ ആട്ടീരി, കെ.വി ജഅ്‌ഫര്‍, അലി കുളങ്ങര പ്രസംഗിച്ചു. സ്വാഗതസംഘം ഓഫീസ്‌ സെക്രട്ടറിയായി റഊഫ്‌ കാച്ചടിപ്പാറയെ ചുമതലപ്പെടുത്തി. ഫോണ്‍: 9947254146