അബുദാബി
: കരുവാരകുണ്ട്
ദരുന്നജാത്ത് ഇസ്ലാമിക്
സെന്‍റര്‍ അബുദാബി കമ്മിറ്റി
പ്രസിഡണ്ട് ആയി സയ്യിദ്
അബ്ദുറഹ്മാന്‍ തങ്ങളെയും
ജനറല്‍ സെക്രട്ടറിയായി ഷഹീന്‍
തങ്ങളെയും തെരഞ്ഞടുത്തു. അബുദാബി
ഇസ്ലാമിക് സെന്‍ററില് വെച്ച്
നടന്ന യോഗത്തില്‍ മമ്മികുട്ടി
മുസ്ലിയാര്‍ പ്രാര്‍ത്ഥനക്ക്
നേതൃത്വം നല്‍കി യോഗത്തില്‍
നൂറുദ്ധീന്‍ തങ്ങള്‍ അധ്യക്ഷത
വഹിച്ചു ഉസ്താത് പല്ലാര്‍
മുഹമ്മദ് കുട്ടി മുസ്ലിയാര്‍,
കെ.വി.
ഹംസ മുസ്ലിയാര്‍,
ഹബീബ് തങ്ങള്‍
മേലാറ്റൂര്‍, ഷാഫി
വെട്ടികാട്ടിരി ആശംസാ പ്രസംഗവും
ഹാരിസ് ബാഖവി പുതിയ കമ്മിറ്റി
പ്രഖ്യാപനവും നടത്തി.
ശുഐബ്,
മുസ്തഫ,
റഷീദ്,
ശരീഫ് പങ്കെടുത്തു.
ദാറുന്നജാത്ത്
ഇസ്ലാമിക് സെന്‍ററിന്‍റെ
പ്രജാരണാര്‍ത്ഥം യു.എ.ഇ.
സന്ദര്‍ശിക്കുന്ന
ഉമ്മര്‍ സാഹിബ് എം.എല്‍.എ.
യുടെ സന്ദര്‍ശനം
വിജയിപ്പിക്കാനും കമ്മറ്റിയുടെ
പ്രവര്‍ത്തനം സജീവമാക്കാനും
തീരുമാനിച്ചു.
ഭാരവാഹികള്‍
: അബ്ദു
റഹിമാന്‍ തങ്ങള്‍ (പ്രസി.).
സഅദ് ഫൈസി,നൂറുദ്ധീന്‍
തങ്ങള്‍ (വൈ.പ്രസി.)
ഷഹീന്‍ തങ്ങള്‍
പൊന്മുണ്ടം (ജനറല്‍
സെക്രട്ടറി). റഷീദ്
കൊപ്പം, ശരീഫ്
(ജോ.സെക്ര.)
റഷീദ് അലി
മമ്പാട് (കജാന്‍ജി).