കാസര്‍കോട് : പെരുമ്പട്ട മൗക്കോട്ടെ
എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്റര്‍ സെക്രട്ടറിയേയും പിതാവിനേയും മാതാവിനേയും ഒരു
പ്രകോപനവുമില്ലാതെ വീടുകയറി അക്രമിച്ച് പരിക്കേല്‍പ്പിച്ചത് ആശയത്തെ ആശയംകൊണ്ട്
നേരിടാന്‍ സാധിക്കാത്തത് കൊണ്ടാണെന്നും ഇത് തുടര്‍ന്നാല്‍ ദൂരവ്യാപകമായ
ഭവിഷത്തുകള്‍ നേരിടേണ്ടിവരുമെന്നും SKSSF ജില്ലാപ്രസിഡണ്ട് ഇബ്രാഹിംഫൈസി ജെഡിയാര്‍
, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ മുന്നറിയിപ്പ് നല്കി. മാനവികത
ഉണര്‍ത്താന്‍ നാടുനീളെ പരിപാടികള്‍ സംഘടിപ്പിച്ചുനടക്കുമ്പോള് ജനസാന്നിദ്ധ്യം
കുറയുന്നത്കൊണ്ട് SKSSF പ്രവര്‍ത്തകരുടെമേല്‍ കുതിരകയറുന്നതില്‍ അര്‍ത്ഥമില്ല.
സ്ത്രീകളേയും വൃദ്ധന്മാരേയും കുട്ടികളേയും വീടുകയറി അക്രമിക്കുന്ന പ്രവണത
ഇനിയെങ്കിലും അവസാനിപ്പിച്ച് ആ സമയം ആശയപ്രചരണത്തിന് ഉപയോഗപ്പെടുത്താന്‍
നേതാക്കള്‍ അണികളെ ഉപദേശിക്കണമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.