Pages

85-ാം വാര്‍ഷികത്തിന് 85 പ്രസിദ്ധീകരണങ്ങള്‍

വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍:ഗഹനവും ലളിതവുമായ രചനകളിലൂടെ സമൂഹത്തിന് വൈജ്ഞാനികാവബോധം നല്‍കിയ സമസ്തയുടെ വാര്‍ഷികസമ്മേളനത്തില്‍ 85 കൃതികളുടെ പ്രകാശനം നടക്കും. പ്രമുഖ സുന്നി പ്രസിദ്ധീകരണങ്ങളായ മുഅല്ലിം പബ്ലിഷിങ് ബ്യൂറോ 'ഇസ' എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി, സ്വദ ദാറുസ്സ്വലാഹ്, ബഹ്ജത്ത് കടമേരി, ദാറുല്‍ ഹിദായ എടപ്പാള്‍, ബദ്‌രിയ്യ വേങ്ങര, ദാറുസ്സലാം നന്തി തുടങ്ങിയവരുടെ മുപ്പതോളം കൃതികള്‍ സമ്മേളനനഗരിയില്‍ പ്രകാശിതമായി.