Pages

SKSSF ആദര്‍ശ സമ്മേളനവും മുഖാമുഖവും വിജയിപ്പിക്കും

ബദിയടുക്ക : SKSSF കാസര്‍കോട്‌ ജില്ലാ കമ്മിറ്റി അടിയന്തിരമായി നടപ്പിലാക്കുന്ന ആറ്‌ മാസത്തെ കര്‍മ്മപദ്ധതിയുടെ ഭാഗമായി നടക്കുന്ന ആദര്‍ശ കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച്‌ 2012 ജനുവരി 21ന്‌ കാഞ്ഞങ്ങാട്‌ വ്യാപാരി ഭവനില്‍ വെച്ച്‌ നടക്കുന്ന ആദര്‍ശസമ്മേളനവും മുഖാമുഖവും വിജയിപ്പിക്കാന്‍ SKSSF ബദിയടുക്ക മേഖല ആദര്‍ശ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. മേഖല പ്രസിഡണ്ട്‌ മുനീര്‍ ഫൈസി ഇടിയടുക്കയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ ജില്ലാജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം ഉദ്‌ഘാടനം ചെയ്‌തു. ആലിക്കുഞ്ഞി ദാരിമി, , റസാഖ്‌ അര്‍ശദി കുമ്പഡാജ, അബ്‌ദുല്ല ഫൈസി കുഞ്ചാര്‍, ഹമീദ്‌ അര്‍ശദി, ജലാലുദ്ദീന്‍ ദാരിമി, ബഷീര്‍ ദാരിമി നെക്രാജ, സി.എം.ലത്തീഫ്‌ നാരംപാടി, സിദ്ദീഖ്‌ കേള്‍മാര്‍, ഹമീദ്‌ അര്‍ശദി തുടങ്ങിയവര്‍ പ്രസംഗിച്ചു.