Pages

SKSSF ഇലാഹിയ്യ യൂണിറ്റ് ഒന്നാം വാര്‍ഷിക മഹാ സമ്മേളനം ഇന്ന് (21)

പതിയാശ്ശേരി, കൊടുങ്ങല്ലൂര്‍ : SKSSF ഇലാഹിയ്യ യൂണിറ്റ് ഒന്നാം വാര്‍ഷിക മഹാസമ്മേളനം 2012 ജനുവരി 21 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ശംസുല്‍ ഉലമാ നഗറില്‍ (പതിയാശ്ശേരി ഇലാഹിയ്യ മസ്ജിദ് പരിസരം) നടക്കും. പൊതുസമ്മേളനം, പ്രാര്‍ത്ഥനാ സംഗമം, റിലീഫ് വിതരണം തുടങ്ങിയ നടക്കും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ശൈഖുനാ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‍ലിയാര്‍ ദുആക്ക് നേതൃത്വം നല്‍കും. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. SMK തങ്ങള്‍, ഉസ്താദ് എം.കെ. മുജീബ് റഹ്‍മാന്‍ ദാരിമി, ടി.എന്‍. പ്രതാപന്‍ എം.എല്‍., വി.എസ്. സുനില്‍ കുമാര്‍ എം.എല്‍.., വി.എസ്. നവാസ് സി.. തുടങ്ങിയവര്‍ പങ്കെടുക്കും. കേരള ഇസ്‍ലാമിക് ക്ലാസ് റൂമില്‍ തത്സമയം ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
- ശജീര്‍ എ.എസ്.