
കേശവിവാദത്തിന്റെ നാള്‍വഴികള്‍ വിശദീകരിക്കുന്ന ഫ്‌ളക്‌സുകളും ചിത്രങ്ങളും പുസ്തകങ്ങളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. 'ആത്മീയചൂഷണത്തിനെതിരെ ജിഹാദ്' എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു.
പ്രദര്‍ശനം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ഉദ്ഘാടനംചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ മുസ്തഫ മുണ്ടുപാറ അധ്യക്ഷനായി. ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, പി.കെ. മാനുസാഹിബ്, അബ്ദുല്‍ഹമീദ്‌ഫൈസി അമ്പലക്കടവ്, അഷ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്, അബൂബക്കര്‍ ഫൈസി മലയമ്മ, നാസര്‍ഫൈസി കൂടത്തായി, ഇസ്മായില്‍ഹാജി എടച്ചേരി, റഷീദ്‌ഫൈസി വെള്ളായിക്കോട്, അബ്ദുള്‍സലാം വയനാട് എന്നിവര്‍ പ്രസംഗിച്ചു. ഓണംപിള്ളി മുഹമ്മദ്‌ഫൈസി, അയൂബ് എന്നിവര്‍ പ്രസംഗിച്ചു.