ബദിയടുക്ക : സമസ്‌ത കേന്ദ്രമുശാവറ
ഉപാധ്യക്ഷനും മംഗലാപുരം-ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം അബ്‌ദുല്ല മൗലവിയുടെ
കൊലപാതക അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ യുടെ പ്രത്യേക വിംഗിനെ
ഏല്‍പിക്കണമെന്നാവശ്യപ്പെട്ടും സി.ബി.ഐ യുടെ അന്വേഷണ സംഘം ഹൈക്കോടതിയില്‍
സമര്‍പ്പിച്ച വാസ്‌തവ വിരുദ്ധമായ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ചും നടന്നുവരുന്ന
പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി SKSSF രാജ്‌ഭവനിലേക്ക് നടത്തുന്ന മാര്‍ച്ച്
വിജയിപ്പിക്കാന്‍ SKSSF ബദിയടുക്ക മേഖലകമ്മിറ്റി യോഗം തീരുമാനിച്ചു.മേഖല
പ്രസിഡണ്ട് മുനീര്‍ ഫൈസി ഉക്കിനടുക്കയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍
ജില്ലാജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉദ്‌ഘാടനം ചെയ്‌തു. ആലിക്കുഞ്ഞി ദാരിമി, ,
റസാഖ് അര്‍ശദി കുമ്പഡാജ, അബ്‌ദുല്ല ഫൈസി കുഞ്ചാര്‍, ഹമീദ് അര്‍ശദി, ജലാലുദ്ദീന്‍
ദാരിമി, ബഷീര്‍ ദാരിമി നെക്രാജ, സി.എം.ലത്തീഫ് നാരംപാടി, സിദ്ദീഖ് കേള്‍മാര്‍
തുടങ്ങിയവര്‍ പ്രസംഗിച്ചു.