Pages

തുഖ്‍ബ അല്‍കോബാര്‍ ഇസ്‍ലാമിക് സെന്‍റര്‍ മദ്റസ ഉദ്ഘാടനം ചെയ്തു


തുഖ്‍ബ : തുഖ്‍ബ, അല്‍കോബാര്‍ ഇസ്‍ലാമിക് സെന്‍ററിന്‍റെ കീഴിലുള്ള ഖുവ്വത്തുല്‍ ഇസ്‍ലാം മദ്റസയുടെ ഉദ്ഘാടനം ഈസ്റ്റേണ്‍ പ്രോവിന്‍സ് ഇസ്‍ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് കെ. യൂസുഫ് ഫൈസി വാളാട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സൗദി നാഷണല്‍ കമ്മിറ്റി ഇസ്‍ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി അസ്‍ലം മൗലവി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ മൂസ അല്‍ഖാസിമി അദ്ധ്യക്ഷത വഹിച്ചു. ബാസില്‍ ഉമര്‍ ഖിറാഅത്ത് നടത്തി. അബ്ദുറഹ്‍മാന്‍ മലയമ്മ, ആലിക്കുട്ടി ഒളവട്ടൂര്‍, ഉമറുല്‍ ഫാറൂഖ് ഫൈസി, ഉമര്‍ ഓമശ്ശേരി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ബഹാഉദ്ദീന്‍ റഹ്‍മാനി മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ ദാരിമി നിലന്പൂര്‍ മദ്റസാ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഹുസൈന്‍ ചേലേന്പ്ര സ്വാഗതവും നജീബ് ചീക്കിലോട് നന്ദിയും പറഞ്ഞു.