Pages

നെല്ലിക്കുത്ത് മഹല്ല് 20-ാം വാര്‍ഷിക സമ്മേളനം ജനുവരി 11-13

മുക്കം : നെല്ലിക്കുത്ത് മഹല്ല് 20-ാം വാര്‍ഷിക സമ്മേളനം ജനുവരി 11, 12, 13 തിയ്യതികളില്‍ കുമാരനല്ലൂര്‍ ശംസുല്‍ ഉലമാ നഗറില്‍ വെച്ച് നടത്തപ്പെടുന്നു. മതപ്രഭാഷണ പരന്പര, സാംസ്കാരിക സമ്മേളനം, ദിക്റ് ദുആ സമ്മേളനം, മാഗസിന്‍ പ്രകാശനം, മഹല്ലിലെ കാരണവന്മാരെ ആദരിക്കല്‍, മുന്‍കാല ഖത്തീബുമാരെ ആദരിക്കല്‍, ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കുള്ള അവാര്‍ഡ് ദാനം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കുന്നു. പ്രഭാഷണ പരന്പരയില്‍ റശീദ് ഫൈസി വെള്ളായിക്കോട്, ബാവ ജീറാനി കണ്ണൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ദിക്റ് ദുആ സമ്മേളനത്തിന് സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കും. സമാപന സമ്മേളനം സി.ക മോയിന്‍ കുട്ടി എം.എല്‍.. ഉദ്ഘാടനം ചെയ്യും. സമസ്ത എന്ന വിഷയത്തെ ആസ്പദമാക്കി നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തും. സൈനുല്‍ ആബിദീന്‍ തങ്ങള്‍, മോയിമോന്‍ ഹാജി, ഉമര്‍ ഫൈസി മുക്കം, സലാം ഫൈസി മുക്കം, കെ.എന്‍.എസ്. മൗലവി, ആലിക്കുഞ്ഞി ഫൈസി, മിഖ്ദാദ് ഫൈസി തുടങ്ങിയ മത സാംസ്കാരിക നായകന്മാര്‍ പങ്കെടുക്കും.
- നുഅ്മാന്‍ മുക്കം