Pages

SKSSF ചെന്പ്ര ക്ലസ്റ്റര്‍ സമ്മേളനം സമാപിച്ചു

തിരൂര്‍ : സത്സരണിക്കൊരു യുവ ജാഗ്രത എന്ന മുദ്രാവാക്യമുയര്‍ത്തി SKSSF ചെന്പ്ര ക്ലസ്റ്റര്‍ സമ്മേളനം കഴിഞ്ഞ ഞായറാഴ്ച സമാപിച്ചു. പ്രകടനം 4 മണിക്ക് കുരിക്കള്‍പുടിയില്‍ നിന്നും ആരംഭിച്ച് മീനടത്തൂരില്‍ സമാപിച്ചു. രാത്രി 7 മണിക്ക് നടന്ന പൊതുസമ്മേളനം ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ഫക്റുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്‍മാന്‍ എന്ന അദ്ധ്യക്ഷത വഹിച്ചു. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഉമറുല്‍ ഫാറൂഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. സ്വലാഹുദ്ദീന്‍ ഫൈസി, മൌസല്‍ മൂപ്പന്‍, ഹക്കീം ഫൈസി കാളാട്, സി.പി. അബൂബക്കര്‍ ഫൈസി, സിദ്ദീഖ് ഹസനി, ഇസ്മാഈല്‍ ഫൈസി, അശ്കര്‍ കോരന്‍കാവ്, ഹസീം ചെന്പ്ര, റഊഫ് മീനടത്തൂര്‍, ജാബിര്‍ മീനടത്തൂര്‍, സി.കെ. ഫാരിസ്, മനാസ് മൂപ്പന്‍, സി.പി. ബാസിത്ത്, .പി. മഅ്റൂഫ് പ്രസംഗിച്ചു.