മമ്പാട്: എസ്.കെ.എസ്.എസ്.എഫ് മമ്പാട് ക്ലസ്റ്റര്‍ സമ്മേളനം നടത്തി. തോട്ടിന്റക്കര സയ്യിദ് സീതിക്കോയ തങ്ങള്‍ നഗറില്‍ നടന്ന സമ്മേളനം പാണക്കാട് ഹമീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മഹല്ല്ഖാസി നജീബ് ഫൈസി അധ്യക്ഷത വഹിച്ചു. എം.ടി. അബൂബക്കര്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. കാട്ടുമുണ്ട കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, സദഖത്തുള്ള ദാരിമി പന്നിപ്പാറ, സി.എ. കുട്ടി മുസ്‌ലിയാര്‍, കെ. മൂസത് ബാഖവി, കാമ്പ്രത്ത് മുഹമ്മദലി, പി. അബ്ദുല്‍ കരീം, ഹനീഫ് ലത്വീഫി എന്നിവര്‍ പ്രസംഗിച്ചു. ക്ലസ്റ്റര്‍ സെക്രട്ടറി ടി.പി. ശിഹാബ് സ്വാഗതവും കണ്‍വീനര്‍ ഷറഫുദ്ദീന്‍ നന്ദിയും പറഞ്ഞു. മഖ്ബറ സിയാറത്തിന് സുബൈര്‍ ദാരിമി നേതൃത്വം നല്‍കി.