Pages

അറഫാദിനത്തില്‍ എം.ഐ.സിയില്‍ പ്രാര്‍ഥനാസദസ്സ്

മലപ്പുറം: വിശുദ്ധ ദുല്‍ഹജ്ജ് മാസത്തില്‍ ഒമ്പതാമത്തെ ദിവസം അറഫാദിനത്തില്‍ വിശുദ്ധ മക്കയില്‍ അറഫയില്‍ ഹാജിമാര്‍ ഒരുമിച്ചുകൂടുന്നതിനെ സ്മരിച്ചുകൊണ്ട് ആയിരക്കണക്കിന് വിശ്വാസികള്‍ അത്താണിക്കല്‍ എം.ഐ.സിയില്‍ പ്രാര്‍ഥനാസദസ്സില്‍ സംഗമിക്കും. രാവിലെ ഒമ്പതുമണിക്ക് ആരംഭിക്കുന്ന പ്രാര്‍ഥനാസദസ്സ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. സമസ്ത ഉപാധ്യക്ഷന്‍ ശൈഖുനാ സി. കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. ഷാജഹാന്‍ റഹ്മാനി, റഹ്മത്തുള്ള ഖാസിമി മൂത്തേടം എന്നിവര്‍ പ്രഭാഷണം നടത്തും.