മനാമ: പെരുന്നാള്‍ സുദിനത്തില്‍ സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന 'ഈദ് മുലാഖാത്ത്-1432' പെരുന്നാള്‍ നമസ്‌കാരാനന്തരം കാലത്ത് 6.30ന് മനാമ കേന്ദ്ര മദ്രസയില്‍ നടക്കും. വൈകീട്ട് 5.30ന് ബുര്‍ദമജ്‌ലിസ്, ദഫ് തുടങ്ങിയ കലാപരിപാടികളും നടക്കും. സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ മുഖ്യാതിഥിയായിരിക്കും. പെരുന്നാള്‍ ദിനത്തില്‍ സമസ്ത ജിദാലി ഏരിയ മദ്രസ്സയിലും കാലത്ത് 6.30ന് ഈദ് മജ്‌ലിസ് നടക്കും.