Pages

തല്‍ബിയത്ത് 1432; അബൂദാബി SKSSF ഹാദിയ സംയുക്ത സംഗമം ഇന്ന് (04)

അബൂദാബി : SKSSF ഹാദിയ സംയുക്തമായി സംഘടിപ്പിക്കുന്ന തല്‍ബിയത്ത് 1432 സംഗമം ഇന്ന് (04-11-2011) വെള്ളിയാഴ്ച മഗ്‍രിബ് നിസ്കാരത്തിന് ശേഷം അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍ വെച്ച് നടക്കുന്നു. തിരുനബി () യുടെ അറഫാ പ്രഭാഷണം ഒരു സമകാലിക വായന എന്ന വിഷയത്തില്‍ ബഹു. അലവിക്കുട്ടി ഹുദവി മുണ്ടംപറന്പ് മുഖ്യപ്രഭാഷണം നടത്തും. സീസണല്‍ സ്പെഷ്യല്‍ ക്വിസ് മത്സരവും ദുആ മജ്ലിസും ഉണ്ടായിരിക്കും. ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ജൈഹൂണ്‍ ടി.വി. സ്പോണ്‍സര്‍ ചെയ്യുന്ന ആകര്‍ഷകമായ പെരുന്നാള്‍ സമ്മാനങ്ങള്‍ വേദിയില്‍ വെച്ച് നല്‍കും.
- ശജീര്‍ ഇരിവേരി