Pages

SKSSF ഏപ്പിക്കാട് ശാഖാ നേത്രപരിശോധനാ ക്യാമ്പ്

മേലാറ്റൂര്‍ : SKSSF ഏപ്പിക്കാട് ശാഖാ കമ്മിറ്റി, പാലക്കാട് അഹല്യ ഫൗണ്ടേഷന്‍ കണ്ണാസ്​പത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി. എ.എം.എല്‍.പി സ്‌കൂളില്‍ നടന്ന ക്യാമ്പ് പി.കെ. ഉമ്മര്‍ ബാഖവി ഉദ്ഘാടനം ചെയ്തു. സി. മരയ്ക്കാര്‍ ഹാജി അധ്യക്ഷത വഹിച്ചു. പി.കെ.എം. അസ്‌ലമി, സി. മുജീബ്, സി.ടി. നൗഫല്‍, സി.ടി. നജീബ്, കെ.കെ. ഉമ്മര്‍ ബാഖവി, ഇ. കോയഹാജി, ആറ്റക്കോയതങ്ങള്‍, സി.ടി. ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു. 200ഓളം രോഗികള്‍ ക്യാമ്പില്‍ ചികിത്സതേടി എത്തി. ഡോ. ധ്രുപാജ്യോതി നേതൃത്വം നല്‍കി.