Pages

ബഹ്‌റൈന്‍ SKSSF കൗണ്‍സില്‍ മീറ്റ്‌ വെള്ളിയാഴ്‌ച മനാമയില്‍

മനാമ : മെമ്പര്‍ഷിപ്പടിസ്ഥാനത്തില്‍ ചേരുന്ന ബഹ്‌റൈന്‍ SKSSF ന്‍റെ സമ്പൂര്‍ണ്ണ കൗണ്‍സില്‍ മീറ്റ്‌ വെള്ളിയാഴ്‌ച രാത്രി 9.30 ന്‌ മനാമ സമസ്‌താലയത്തില്‍ നടക്കും. പുതുതായി മെമ്പര്‍ഷിപ്പ്‌ സ്വീകരിച്ച ബഹ്‌റൈനിലെ മുഴുവന്‍ സംഘടനാ പ്രവര്‍ത്തകരും ഏരിയാ ഭാരവാഹികളും ജനറല്‍ ബോഡി അംഗങ്ങളും നിര്‍ബന്ധമായും കൗണ്‍സിലില്‍ പങ്കെടുക്കണമെന്ന്‌ ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഉബൈദുല്ല റഹ്‌മാനി അറിയിച്ചു. വിശദവിവരങ്ങള്‍ക്ക്‌ 00973–33842672 ല്‍ ബന്ധപ്പെടുക.