Pages

ദക്ഷിണ കേരള ത്വലബാ പ്രതിനിധി സംഗമം ശ്രദ്ധേയമായി

കോഴിക്കോട്‌ : മതത്തിന്റെയും സമൂഹത്തിന്റെയും പ്രതീക്ഷയുമായി വളര്‍ന്നുവരേണ്ട യുവ തലമുറ ഭൗതികതയുടെ അതിപ്രസരത്തില്‍ ലയിച്ച്‌ ധാര്‍മിക മൂല്യങ്ങള്‍ തിരസ്‌കരിച്ചു കൊണ്ട്‌ ജീവിതത്തിന്റെ പുതിയ വഴികള്‍ കണ്ടെത്തുന്ന വര്‍ത്തമാന സാഹചര്യത്തില്‍ പരിശുദ്ധ മതത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ വളര്‍ന്ന യുവ തലമുറക്ക്‌ കൂടുതല്‍ പകര്‍ന്ന്‌ നല്‍കാന്‍ ആവശ്യമായ പ്രവര്‍ത്തന ശൈലികളുമായി ദക്ഷിണ കേരളത്തിലെ സംഘാടകര്‍ സജീവമാകണമെന്ന്‌ പാണക്കാട്‌ സയ്യിദ്‌ റശീദലി ശിഹാബ്‌ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ത്വലബാ വിംഗ്‌ സംസ്ഥാന സമിതി സംഘടിപ്പിച്ച രണ്ടാമത്‌ ദക്ഷിണ കോരള ത്വലബാ പ്രതിനിധി സംഗമം ഉദ്‌ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു പാണക്കാട്‌ സയ്യിദ്‌ ഹാരിസലി ശിഹാബ്‌ തങ്ങള്‍, അബ്‌ദുസ്സലാം വയനാട്‌, സയ്യിദ്‌ മുബശ്ശിര്‍ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. റിയാസ്‌ പാപ്ലശേരി സ്വാഗതവും ജുബൈര്‍ വാരാമ്പറ്റ നന്ദിപറയുകയും ചെയ്‌തു.
- നിസാര്‍