Pages

സമസ്ത സമ്മേളനം; കര്‍മനിരതരാവുക ഹാദിയ ഒക്ടോബര്‍ മീറ്റ്


അബൂദാബി : മുസ്ലിം കൈരളിയുടെ ആധികാരിക പണ്ഡിത പരമോന്നത പ്രസ്ഥാനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 85 ആം വാര്‍ഷിക മഹാസമ്മേളനാനുബന്ധ പരിപാടികളില്‍ കര്‍മ നിരതരാവാന്‍ ഹാദിയ അബുദാബി ചാപ്റ്റര്‍ ഒക്ടോബര്‍ മീറ്റ് ആവശ്യപ്പെട്ടു. ദഅവീ രംഗത്ത്‌ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മഹത് സംരംഭമായ ദാറുല്‍ഹുദാ ഇസ്ലാമിക് യുനിവേര്‍സിറ്റീ പൂര്‍വ്വ വിദ്യാര്‍ഥി അസോസിയേഷന്‍ "ഹാദിയ" (അബൂദാബി ചാപ്റ്റര്‍) സമസ്ത 85ആം വാര്‍ഷിക മഹാ സമ്മേളനതോടനുബന്ധിച്ച് പൊതു സമൂഹത്തിന് ഖുര്‍ആനിക അധ്യാപനങ്ങളെ പരിചയപ്പെടുത്തുന്ന വിപുലമായ സഹൃദയ സദസ്സ് സംഘടിപ്പിക്കാനും തീരുമാനിച്ചു.
- റാഫി ഹുദവി